29 ന് രാവിലെ സാദികാക്കാസ് സ്പെഷ്യൽ പുട്ടും പഴോം കഴിച്ച്, ഫോർമൽ ആവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഷർട്ട് ഇൻ ചെയ്ത് ഷൂസും ഇട്ട് യാത്ര തുടങ്ങി. മെട്രോയിൽ അബുവുമൊത്ത് വിശ്വാവിദ്യാലയ് ഇറങ്ങി. ഇന്നലെ കണ്ട ഇതാത്താസ് കൂടെ ആർട്ട്സ് ഫാക്കൽറ്റിയിലേക്ക്.
പ്രസന്റേഷൻ വൈകീട്ടായത് കൊണ്ട് മറ്റു സെഷനുകൾ കേട്ടിരിക്കാമെന്നായി. ചിരിപ്പിച്ച് ചിരിപ്പിച്ച് ലാഫിങ്ങ് യോഗ സെഷൻ, കഴിഞ്ഞ് പ്രസന്റ് ചെയേണ്ട വേദിയിൽ എത്തി PPT സെറ്റാക്കി.
രജ്ബീർസിങ്ങ് (MDU Rohtak) ആയിരുന്നു ചെയർ. കുഴപ്പിക്കുന്ന ചോദ്യങ്ങളിലാതെ പ്രസെന്റേഷൻ കഴിഞ്ഞു. സെർട്ടിഫിക്കറ്റ് വാങ്ങി, നന്ദി പ്രകാശനവും മറ്റു ചടങ്ങുകളും കഴിഞ്ഞ്, പരിചയപ്പെട്ട പലരോടും യാത്ര പറഞ്ഞിറങ്ങി, മഴയുടെ അകബടിയും ഉണ്ടായിരുന്നു. അപ്പോഴും 2 ദിവസമായി കണ്ടു കൊണ്ടിരുന്ന സന്യാസ വേഷത്തിലുളള വിദ്യാർത്ഥിനിയെ പറ്റിയുള്ള ക്യൂരിയോസിറ്റി മനസിലുണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്നിറങ്ങി.
അബു സൗത്ത് ക്യാംപസിലെ സുഹൃത്തിനെ കാണാൻ പോയി, ഞാനും മുത്തേരിയും കൂടി കേരളാ ഹൗസിലേക്ക്, ഇന്നലെ നടന്ന വഴിയിലൂടെ മഴയും കൊണ്ട് നടന്നു. ഭക്ഷണ ശേഷം മുത്തേരി DU ലേക്ക് തിരിച്ചു, ഞാൻ ബട്ട്ലാ ഹൗസിലേക്കും. രാത്രി സാദിക്കിന്റെ കൂടെ തെരുവുകളിലൂടെ നടന്ന് അവിടുത്തെ സ്പെഷ്യൽ ഭക്ഷണങ്ങൾ (tikka, rotti etc...) ആസ്വദിക്കലായിരുന്നു ലക്ഷ്യം, കൂട്ടത്തിൽ IGNTU ലെ കൂട്ടുക്കാർക്ക് വേണ്ടി sweets ഉം വാങ്ങി.
മാർച്ച് 1 ന് വൈകീട്ടുള്ള വണ്ടിയിലാണ് മടക്കം.
അതിന് മുൻപ് ലോട്ടസ് ടെമ്പിളും ജമാ മസ്ജിദും കാണാൻ യാത്ര തിരിച്ചു.
ജമാ മസ്ജിദിനടുത്തുള്ള മാർക്കറ്റിൽ നിന്നും ചെറിയ പർചേസും കഴിഞ്ഞ്
ജാമിയയിൽ ചെന്ന് ലഗേജ് എടുത്ത് ഓടി എന്ന് തന്നെ പറയാം.
നിസാമുദ്ദീനിൽ നിന്ന് വണ്ടി എടുക്കാൻ 2 മിനുറ്റ് വൈകിയത് കൊണ്ട് കയറാൻ കഴിഞ്ഞു, വന്ന വണ്ടി പോലെയല്ലായിരുന്നു, ആവിശ്യത്തിന് സ്ഥലവും സ്വന്തമായി ബർത്തും ഉണ്ടായിരുന്നു. ഒന്നുറങ്ങി എണീറ്റപ്പഴേക്ക് Pendra എത്തി. അവടെ നിന്ന് കിട്ടിയ വണ്ടിക്ക് യുണിവേഴ്സിറ്റിയിലേക്ക്.....
ഉച്ഛക്ക് മുൻപായി തന്നെ ഹോസ്റ്റലിൽ എത്തി.......
ശുഭം!

