Search This Blog

About Me

April 09, 2020

രണ്ടാം ദിനം

നേരത്തെ തന്നെ മെട്രോ യാത്ര തുടങ്ങി. രാവിലെ പത്ത് മണിക്ക് മുൻപ് തന്നെ ഡെൽഹി യൂണിവേഴ്സിറ്റിയിലെത്തി, മനോഹരമായ ഗാർഡനും 
ആർട്ട് ഫാക്കൽട്ടി കെട്ടിടവുമെല്ലാം അതിനെതിരായി ലൈബ്രറിയും 
ഒത്ത നടുക്ക് വിവേകാനന്ദ പ്രതിമയും. കാന്റീനും , ATM അന്വേഷിച്ച് ഇത്തിരി നടക്കേണ്ടി വന്നു. രജിസ്ട്രേഷൻ കൗണ്ടറിനടുത്തും മറ്റും കുറച്ച് പരിചയമുളള മുഖങ്ങൾ, പലരും കഴിഞ്ഞ ഡെൽഹി യാത്രയിൽ ഉണ്ടായിരുന്നവർ! ജാമിയയിലെ സാദിഖിന്റെ സീനിയർ താത്താസ്, നോയ്ഡയിലെ മലയാളി വിദ്യാർത്ഥികൾ, വയനാട്ടിലെ ലിസയിൽ നിന്നും വന്നവർ അങ്ങനെ മലയാളികളും അല്ലാത്തവരുമായ ഒരു പാട് പേർ.......
ഇത്തിരി വൈകിയെങ്കിലും ഉദ്ഘാടന സെഷൻ തുടങ്ങി. മുംബൈ ടിസ്, RGNIYD, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി  തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വന്ന പ്രൊഫസർമാർ, ഗവേഷണ വിദ്യാർത്ഥികൾ, ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, അങ്ങനെ ഒരുപാട് ആളുകൾ!
അബുവിന്റെ പ്രെസെന്റേ നും കുറച്ച് സെഷനുകളിലും കേൾവിക്കാരാനായി.
ഹെൽത്ത് സൈക്കോളജിയെ കുറിച്ചുള്ളതതായിരുന്നു അതിലൊന്ന്. ജുമുഅക്ക് പള്ളി അന്വേഷിച്ചിറങ്ങിയപ്പോൾ ഒരു വിദ്യാർത്ഥി പ്രതിക്ഷേധം കാണാനിടയായി, വിപ്ലവ വാക്യങ്ങളുടെ കൂടെ നിരായുധരായ അവർക്ക് അകമ്പടി തോക്കുകളും ലാത്തികളും കൈയിലേന്തിയ ഭടൻമാർ. എങ്ങിനെയൊക്കെയൊ പള്ളി കണ്ടെത്തി ജുമുഅ നിർവഹിച്ചു. തിരിച്ച് സെമിനാർ ഹാളിലേക്ക്.
ആദ്യ ദിവസത്തെ സെമിനാർ കഴിഞ്ഞ് ഞങ്ങളിരുവരും ഒന്ന് കറങ്ങാൻ പദ്ധതിയിട്ടു, ഗൂഗിൾ മാപ്പും, നോക്കി നടന്നു.
 മെട്രോയിൽ പട്ടേൽ ചൗക്കിലെത്തി, മെട്രോ മ്യൂസിയത്തിൽ കണോടിച്ച്, 
കേരള ഹൗസ് ലക്ഷ്യമാക്കി നടന്നു. നല്ല ഭക്ഷണം കഴിച്ച സന്തോഷത്തിൽ ഇന്ത്യ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
തെറ്റിയും തിരിഞ്ഞും അവസാനം ഇന്ത്യാ ഗേറ്റ് എത്തി, അവിടെ നിന്നും രാജ്പതിലൂടെ രാഷ്ട്രപതി ഭവനു നേരെ, സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും ജാമിയ ലക്ഷ്യമാക്കി യാത്ര! ഇടക്ക് വെച്ച് ഷഹീൻ ബാഗ് കാണാൻ പദ്ധതിയിട്ടു, സാദ്ദിഖിനെ വിളിച്ച് നേരെ ഷഹീൻ ബാഗിലോട്ട്, ഇന്ത്യൻ പ്രതിരോധത്തിന്റെ മുഖമായ ഷഹീൻ ബാഗ് സന്ദർശിച്ച് മോട്ടോർ റിക്ഷയിൽ താമസസ്ഥലത്തേക്ക്. ബട്ട്ല ഹൗസിന്റെ ഇടുങ്ങിയ വഴികളിലൂടെ രാത്രി നടത്തം,
മുൻപേ തയാറാക്കിയ PPT ഇടക്കൊന്ന് വായിച്ചു നോക്കി. നാളെത്തെ പ്രസന്റേഷൻ, ജീവിതത്തിൽ ആദ്യത്തേത്! 
ഡയറി എഴുത്തും കഴിഞ്ഞ് ഉറക്കത്തിലേക്ക്.........
നാളെ വിണ്ടും DUലേക്ക്.................
© Mohammed Ajmal R S | Powered by Blogger | Design by Enny Law - Supported by IDcopy