Search This Blog

About Me

April 09, 2020

ഡൽഹി യാത്ര 2

രണ്ടാമത്തെ ഡെൽഹി യാത്ര.
ആദ്യത്തെ യാത്രയിൽ കൂടെ ഒരുപാട് പേരുണ്ടായിരുന്നതും, നല്ല സൗകര്യങ്ങളോടു കൂടിയായതുമായിരുന്നു. പ്രധാന ഉദ്ദേശം ജാമിഅ എൻട്രൻസും ആയിരുന്നു. അതിനെ കുറിച്ച് എഴുതാൻ എന്തോ! ഇനി കഴിയില്ല.😥

ഡെൽഹി യുണിവേഴ്സ്റ്റിയിലെ നാഷണൽ സെമിനാറിന്റെ ബ്രോഷർ കണ്ടത് മുതൽ പ്ലാനിങ്ങ് തുടങ്ങി. UG പൊജക്ടിന്റെ Abstract അയച്ചപ്പോഴും പ്രതീക്ഷയില്ലായിരുന്നു.
Accepted Mail വന്നത് മുതൽ കൂലങ്കശമായ പ്ലാനിങ്ങ്, ജിപ്പന്റെ നേതൃത്തിലായിരുന്നു പ്ലാനിങ്ങ് എങ്കിലും, അവസാനം അബുവും മുത്തേരിയും ഞാനും കൂടി യാത്ര ഉറപ്പിച്ചു. 
അതിനിടക്ക് നോർത്ത് ഈസ്റ്റ് ഡെൽഹിയിൽ കലാപവും, എങ്കിലും പോയേ തീരൂ എന്നായി.
അങ്ങനെ ഫെബ്രുവരി 26 ന് ദുർഗ് ജമ്മു തവി എക്സ്പ്രസിൽ ഡെൽഹി ടിക്കറ്റ് എടുത്ത് Pendra ൽ നിന്നും ഞങ്ങൾ വണ്ടിക്കേറി.
നാട്ടിലെ ജനറൽ കംപാർട്ട്മെന്റ് പോലെ തിരക്ക് നിറഞ്ഞ സ്ലീപ്പർ കംബാർട്ട്മെന്റ്, എങ്ങിനെയൊക്കെയൊ മൂന്ന് പേർക്കും കൂടി ഒരു ബർത്ത് കിട്ടി. ഊഴം വെച്ചുറങ്ങിയും, മുന്നിലെ ബർത്തിലെ Ex. മിലിട്ടറി ചേട്ടന്റെ വാക്കുകൾ ഒന്നും മനസിലായിലെങ്കിലും കേട്ടിരുന്നും നേരം പോയി.
മൂപ്പര് പറഞ്ഞതിന്റെ ചുരുക്കം, ഏതോ മലയാളി ഉദ്യോഗസ്ഥന്റെ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്ത കാലത്തെ അവരുടെ സ്നേഹ പ്രകടനങ്ങളെയും പണം ചിലവാക്കാൻ മടിയിലാത്ത സ്വഭാവത്തെയും മറ്റുംമൊക്കെ പറ്റി ആയിരുന്നുവെന്ന് അബു പറഞ്ഞു.
അങ്ങനെ 27 ന് രാവിലെ Newdelhi റെയിൽവേ സ്റ്റേഷനിൽ എത്തി.
മുൻപരിചയമുളള മുത്തേരിക്കും ആദ്യം വഴി തെറ്റിയെങ്കിലും Google മാപ്പ് വെച്ച് മെട്രോ സ്റ്റേഷൻ കണ്ട് പിടിച്ചു. 
മുത്തേരി കൊണ്ടെത്തിച്ച കേരള ഹോട്ടലിൽ നിന്ന് പോറാട്ടയും, പോത്തും, കട്ടനും കഴിച്ച് പിരിഞ്ഞു.
അവടെന്ന് ഞാനും അബുവും ജാമിഅയുടെ അടുത്തുള്ള സാദിഖിന്റെ താമസസ്ഥലത്തേക്ക് തിരിച്ചു. അവിടെയത്തി സെറ്റായി ഉറങ്ങി എണിറ്റപ്പേഴേക്ക് രാത്രിയായി. രാത്രി ഭക്ഷണത്തിന് വേണ്ടി ഇറങ്ങി നടന്നു.
പോകുന്ന വഴിയിൽ വിപ്ലവം വർണശബളമാക്കിയ ജാമിയയുടെ ചുറ്റുമതിലുകൾ ആശങ്കയോടെ നോക്കി കൊണ്ടേയിരിന്നു.
സമര പന്തലിൽ മനസ് കൊണ്ട് ഐക്യദാർഢ്യമർപ്പിച്ചു,നടന്നു.

മല്ലു ഫുഡ് കഴിച്ച് തിരിച്ച് വന്നുറങ്ങി. അതിനിടയിൽ പിറ്റേന്നത്തെ പ്രസെന്റേഷന് വേണ്ടി അബു തയാറെക്കുന്നുണ്ടായിരുന്നു...
ആദ്യ ദിവസം ഡയറി എഴുത്തോടെ ഇവിടെ അവസാനിക്കുകയാണ്.
നാളെ നേരത്തെ എണീറ്റ് ഡെൽഹി യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തുടരണം.........
© Mohammed Ajmal R S | Powered by Blogger | Design by Enny Law - Supported by IDcopy