2019 ഡിസംബർ 15-17
ബിലാസ്പൂർ നിന്നും തൃശൂർക്ക് നേരിട്ട് ടിക്കറ്റ് ഇലാത്തതിനാലാണ് ഇത്തിരി കറങ്ങി ചെന്നൈയിൽ ചെന്ന് മാറിക്കേറാം എന്ന പ്ലാൻ ഇട്ടത്. മുൻപ് RGINYD എൻ ട്രസിന് വന്നപ്പോ സ്റ്റേഷനും ചുറ്റുവട്ടവും മാത്രമേ കണ്ടുള്ളു എന്ന സങ്കടം മാറ്റുകയും ആവാമെന്ന് കരുതി.
അങ്ങനെ യാത്ര തുടങ്ങി.
BSP-MAS എക്സ്പ്രസിൽ കൂടെ കുറച്ച് സുഹൃത്തുകൾ ഉണ്ടായിരുന്നു. എലാവരുടെയും പ്ലാനുകൾ വിത്യസ്തമായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ എന്റെ പ്ലാനും കൊണ്ട് മുന്നോട്ട്,കൂടെ അഖിലയും ഉണ്ടായിരുന്നു, വൈകീട്ടുള്ള ആലപ്പുഴ വണ്ടിക്കാണ് അവളുടെ യാത്ര. ജാമിഅ പ്രശുബ്ധമായത് കൊണ്ട് കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് തിരിച്ച സാദിക്കും ചെന്നൈയിൽ എത്തിയിരുന്നു.
സ്റ്റേഷനിൽ നിന്ന് കുറച്ച് ഭക്ഷണം കഴിച്ച്, മലബാറിലേക്കുള്ള യാത്രക്കാരെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറ്റിവിട്ട് ബാക്കിയുള്ള എല്ലാവരും പല വഴിക്ക് പിരിഞ്ഞു. ഉച്ചയോടെ ലഗേജ് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് പുറത്തേക്ക്.
ആദ്യം ഉച്ചഭക്ഷണവും, ളുഹർ നിസ്ക്കാരവും കഴിഞ്ഞ്, സ്റ്റേഷന് ചുറ്റിപറ്റി തന്നെയുള്ള ചന്തയിലൂടെ നടന്ന്, പാർക്ക് സ്റ്റേഷനിലേക്ക്. സബ്-അർബൻ ട്രയിൻ യാത്രകളെ കുറിച്ചുള്ള ധാരണയില്ലായ്കയും, ഗൂഗിൾ മാപ്പിൽ മറീന ബീച്ച് നോക്കിയതിൽ ഉണ്ടായ അശ്രദ്ധയും കാരണം പോകേണ്ടതിനെതിർവശത്തേക്കാണ് ട്രയിൻ കയറിയത്. അവിടെ നിന്നും ഓരോ അഞ്ച് മിനുറ്റിലും ട്രയിൻ ഉള്ളത് കൊണ്ട് എങ്ങിനെയൊക്കെയോ എത്തേണ്ട സ്റ്റേഷനിൽ എത്തി. അവിടെ ഇറങ്ങി ബീച്ച് ലക്ഷ്യമാക്കി മാപ്പിന്റെ സഹായത്തോടെ നടന്നു തുടങ്ങി. അബദ്ധം പറ്റാതിരിക്കാൻ കുറച്ച് ആളുകളോട് കൂടി വഴി ചോദിക്കുകയും ചെയ്തു.
മദ്രാസ് യൂണിവേഴ്സിറ്റി പരിസരത്ത് കൂടി നടക്കുബോൾ ജിത്ത് മാഷിനെ സ്മരിച്ചു. വീണ്ടും മുന്നോട്ട് നടന്ന് ബീച്ചിലെത്തി. ബീച്ചിൽ ആദ്യം കണ്ടത് കുറെ പെട്ടി കടകളും, കുതിരകളെയുമാണ്, വെളുത്ത പത നിറഞ്ഞ തിരമാലകൾ, കടലിനെതിരായി കാണുന്ന ആദ്യത്തെ അസ്തമയം, ഇത്തിരി നേരം തിരയെണി വീണ്ടും നടക്കാൻ തുടങ്ങി, അസ്തമയ സൂര്യനെ നോക്കി, മണൽ പരപ്പിലൂടെ.......
സാധാരണ കടൽ തീരത്ത് കാണാറുള്ള പല വിധ മനുഷ്യർ, കുടുംബങ്ങൾ, കച്ചവടക്കാർ, സുഹൃത്തുക്കൾ, കമിതാക്കൾ, ദിക്ഷക്കാർ അങ്ങനെ പലരെയും കടന്ന് റോഡിനടുത്ത് ഒരു വൃദ്ധ നടത്തുന്ന കുഞ്ഞു കടയിൽ നിന്നും കടലയും മാങ്ങയും വാങ്ങി തിരിച്ച് സ്റ്റേഷനിലേക്കുള്ള യാത്ര പ്ലാൻ ഇട്ടു നടന്നു.
ആ നടത്തിനിടക്ക് ഒരുപാട് കാഴ്ചകൾ.
ചിലപതികാരത്തിലെ കണ്ണകി പ്രതിമ മുതൽ വിവിധ സർക്കാർ സംവിധാനങ്ങളുടെ ഓഫിസുകൾ, പ്രസിഡൻസി കോളേജ്,ഭാരതിയാർ പ്രതിമ, മദ്രാസ് സർവകലാശാല കെട്ടിടങ്ങൾ, MGR മുതൽ തലൈവി വരെയുള്ള പല നേതാക്കളുടെയും സ്മാരകങ്ങൾ അങ്ങിനെ കാണാനും കറങ്ങാനും ഇനിയുമേറെ സ്ഥലങ്ങൾ ഉണ്ടെന്ന് മാപ്പും. സമയം ഒരു പ്രധാന പരിമിതിയായത് കൊണ്ട് ഏറ്റവും അടുത്ത സബർബൻ സ്റ്റേഷനിൽ നിന്നും പാർക്ക് സ്റ്റേഷനിലേക്ക്, 7 മണിയോടെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തി, ആലപ്പി എക്സ്പ്രസിന് വേണ്ടി കാത്തിരിപ്പ്, RAC കിട്ടിയ സ്ലീപ്പർ കോചിലേക്ക് കൺഫേം ടിക്കറ്റാണെന്ന ധാരണയിൽ ലഗേജ് ഇടത്ത് വെച്ച് ഡയറി എടുക്കാൻ തുടങ്ങിയപ്പോഴേക്ക് കാലിൽ കെട്ടുളള ഒരു മനുഷ്യൻ കൂടെ അവിടെയത്തി. ആ ബെർത്തിന്റെ പാതി അവകാശം അദ്ദേഹത്തിനായിരുന്നു. പിന്നീട് TTR ന്റെ ഇടപെടൽ കൊണ്ട് രണ്ട് പേർക്കും 2 ബർത്ത് കിട്ടി. അതിരാവിലെ തൃശൂർ എത്തി, പാസഞ്ചറിൽ ഗുരുവായുരേക്ക്..............
