Search This Blog

About Me

December 31, 2022

2022

2022
2021 എന്നെ വിദ്യാർത്ഥി എന്ന റോൾ നിന്നും മാറ്റി സൈക്കോളജിസ്റ്റ് എന്നതിലേക്ക് എത്തിച്ചിരുന്നു.മറ്റൊരുവൻ്റെ കഷ്ടതകൾക്ക് കാതോർത്ത് സ്വന്തം കഷ്ടതകൾ നീക്കാമെന്ന് ആലോചിച്ചിരുന്ന ഞാൻ, മുൻപെങ്ങോ മറവിയിലാണ്ട മറ്റൊരു അഗ്രഹത്തെ ഓർത്തെടുക്കാൻ തുടങ്ങി. അങ്ങനെ പലനാൾ ക്കൊടുവിൽ അസബാഹിലെത്തി, അദ്ധ്യാപകനുമായി. ചുരുക്കത്തിൽ ഇതാണ് 2022.
ഓരോ ചിത്രത്തിന് പിന്നിലും ധാരാളം കഥകൾ ഉള്ള പോലെ 2022 ലെ ജീവിതത്തിനും കഥകൾക്ക് പഞ്ഞം ഒന്നുമില്ലായിരുന്നു.
അന്നൊരു ശനിയാഴ്ച ആയിരുന്നു. വീട് വൃത്തിയാക്കാൻ പണിക്കാരനെ കൊണ്ട് വന്ന്, പിന്നെ പല ആ വിശ്വങ്ങൾക്ക് വേണ്ടി ആകെ കറങ്ങി. അങ്ങനെ ആ ജനുവരി ഒന്ന് അവസാനിച്ചു.
പിന്നെ Blithe ന്റെ പ്ലാനിങ്ങ് ഒക്കെ ആയി മുന്നോട്ട്.
പിന്നെ SET എഴുതി നോക്കി, ചെറിയൊരു ഗെറ്റുതർ വൈബ്, ടീച്ചറേം, Anju, Fouju, പിന്നെ ആരൊയൊക്കെയോ കണ്ട്. Result വന്ന SET സെറ്റ്. 17 ന് Blithe ന്റെ ലൗഞ്ച്, IGNTU ലെ Cycle വിറ്റു ചെറിയ ഒരു സങ്കടം. Blithe ന്റെ വെബിനാർ സീരീസ്. ഫയാസിനെം കൂട്ടി കൊടുങ്ങലൂർ യാത്ര, അബ്ദുറഹ്മാൻ സ്മാരകം കണ്ട് വന്നു. പിന്നൊരീസം മമ്പഅൽ ഹുദ ൽ ട്രൈനിങ്ങ് സെഷൻ. Blithe ടീംസ് ന്റെ കൂടെ ഒരു ദിനം, പിറ്റേന്ന് ഫോർട്ട് കൊച്ചി യാത്ര. പിന്നെ IGNTU ലേക്ക് അസ്തമയ സൂര്യന് ഭംഗിയേറുന്നത് പോലെ അവിടേക്കുള്ള അവസാന യാത്രയും ഭംഗിയേറിയ തായിരുന്നു.
തിരിച്ച് വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ ക്ഷീണിതനായിരുന്നു.
Blithe ന്റെ രണ്ടാമത്തെ പരിപാടിക്കു മാർച്ചും സാക്ഷ്യം വഹിച്ചു. 
SF ന്റെ വർക്ക് ഷോപ്പ്, ഷഹീർക്കാടെ വീട്, അപർണ വാങ്ങി തന്ന ചായ, റോസ്, അനീഷ,അജ്ഞന എലാർടേം കൂടെ കുറച്ച് സമയം അങ്ങനെ ഒരു കോഴിക്കോട് യാത്ര.
അങ്കൺ വാടി പ്രൊജക്റ്റ് ആയി ലൈഫ് സ്കിൽ ട്രൈനിങ്ങ്, അപ്പോഴേക്കും മാർച്ചും കഴിഞ്ഞു.
ഏപ്രിൽ ഏങ്ങനൊക്കെയൊ കഴിഞ്ഞു. 
മെയ് മാസത്തിൽ ഒരു പാട് ഇന്റർവ്യുകൾ, അവസാനം ഐ ഹോ മീന്ന് ഇറങ്ങി പാളയം മാർക്കറ്റിൽ കൂടി നടക്കുബോ ASSABAH ന്ന് വിളി വന്നു.
അങ്ങനെ ജൂൺ ഒന്നിന് പുതിയ റോളിൽ.
പുതിയ ആളുകൾ, പുതിയ സ്ഥലം, 
ജൂൺ അവസാനത്തോടെ മൊത്തത്തിൽ എന്തൊക്കെയോ നടന്നു. 
തിരിച്ച് ട്രാക്കിലെത്തുബോഴേക്ക് ഡിസംബറും ആയി. 
അതിനിടക്ക് ഒരുപാട് കാര്യങ്ങൾ നടന്നു.
പുതിയ കുട്ടികൾ, ബർത്ത്ഡേ ആഘോഷം,.
കുട്ട്യോൾടെ സോഷ്യൽ വർക്ക് വിസിറ്റ്, 5th സെമസ്റ്റർ പരീക്ഷ, APA മെമ്പർഷിപ്പ്, മദ്രസ കമ്മിറ്റി,
അങ്ങനെ മെല്ലെ ഡിസംബർ ആയി.
ASSABAH ട്രസ്റ്റ് ൻ്റേ മീറ്റിംഗ്, അന്നത്തെ ഫുഡ്, പിള്ളേർക്ക് Pathfinder പ്രോഗ്രാം, മിസ്സായ കല്യാണങ്ങൾ, റിയാസ് റൂമി ലീഡ് ചെയ്ത സെഷൻ, അന്നത്തെ ബാക്കി പ്രോഗ്രാം. 
ഇത് വരെ ഒരു കളിയും കാണാത്ത ഞാൻ അർജൻ്റീന വേൾഡ് കപ്പ് അടിച്ച കളി കുത്തിയിരുന്ന് കണ്ടതും.24 മുതൽ NSS ക്യാമ്പിലും കൂടി. 30 ന് പരിപാടി കഴിഞ്ഞ് എടപ്പാൾ ന്ന് ഫുഡ് ഒക്കെ അടിച്ച് വീട്ടിലോട്ടു പോന്നു. 
അങ്ങനെ അവസാനം 31 (ഇന്ന്) അപ്പു മാഷ്ടെ സ്കൂൾ ന്റെ NSS ക്യാമ്പിലും പോയി നോക്കി, എന്തൊക്കെ പറഞ്ഞാലും NSS First batch volunteer എന്ന recognition അവിടെന്നും കിട്ടി.
സന സനദ് സ്വീകരിച്ച് ഹാദിയ ആയതും ഇന്നത്തെ ദിവസത്തെ ഹൈലൈറ്റ് ആയിരുന്നു. 
പറന്ന് പോയ കിളികൾക്ക് പോലും മനസ്സിലാവാത്ത സ്വപ്നങ്ങളും,   ഡയറിയിൽ എത്താതെ പോയ അനുഭവങ്ങളും വഴി തെറ്റി കേറിയ ഒരു സുഹൃത്തിൻ്റെ മനസ്സും, എല്ലാം 2022 തന്ന സംഭാവനകൾ ആയി കണക്ക് കൂട്ടാം. എന്നാലും നഷ്ട കണക്ക് നോക്കാൻ പോലും മനസ് കൂട്ടാക്കാത്ത വർഷം കൂടി ആയി 2022 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഒരു ചായ കൂടി............................
Alhamdulillah!
അറിഞ്ഞും അറിയാതെയും വിട്ടുപോയ ഒരുപാട് ഇനിയുമുണ്ട്....
© Mohammed Ajmal R S | Powered by Blogger | Design by Enny Law - Supported by IDcopy